ജീവസംരക്ഷണം കുടുംബത്തില്‍നിന്നും തുടങ്ങണം -മാര്‍ ജോസ് പുളിക്കല്‍

ജീവസംരക്ഷണം കുടുംബത്തില്‍നിന്നും തുടങ്ങണം -മാര്‍ ജോസ് പുളിക്കല്‍

കൊച്ചി: ജീവന്‍ അനുഗ്രഹമാണെന്ന 'ജീവന്‍റെ സുവിശേഷം' ഓരോരുത്തരുടെയും ജീവിതങ്ങളിലൂടെയാണ് പ്രഘോഷിക്കപ്പെടേണ്ടത്. അടിസ്ഥാനപരമായി ഒരാള്‍ അതു പഠിക്കേണ്ടത് സ്വന്തം കുടുംബത്തില്‍നിന്നും ആയിരിക്കണമെന്നു ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. തിരുവല്ല അതിരൂപത പാസ്റ്ററല്‍ സെന്‍ററില്‍ വച്ചുനടന്ന കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ കോട്ടയം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, വിജയപുരം, പത്തനംതിട്ട, കാഞ്ഞിരപ്പിള്ളി, പാലാ എന്നീ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍, തിരുവല്ല അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടില്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, വര്‍ഗീസ് വെള്ളാപ്പിള്ളില്‍, യുഗേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം കെസിബിസി പ്രൊ- ലൈഫ് സമിതി കോട്ടയം മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്-യുഗേഷ് തോമസ് (പാലാ രൂപത), സെക്രട്ടറി-റെജി അഗസ്റ്റിന്‍ (ചങ്ങനാശേരി അതിരൂപത), ട്രഷറര്‍-ജോണി സക്കറിയ (തിരുവല്ല അതിരൂപത), വൈസ് പ്രസിഡന്‍റ്-ലിസിയാമ്മ ചെറിയാന്‍ (കാഞ്ഞിരപ്പിള്ളി രൂപത), വൈസ് പ്രസിഡന്‍റ്-റെജി തോമസ് (കോട്ടയം അതിരൂപത), വൈസ് പ്രസിഡന്‍റ്-സജി വര്‍ഗീസ് (പത്തനംതിട്ട രൂപത).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org