മാര്‍ ജോസഫ് കുണ്ടുകുളം ജന്മശതാബ്ദി അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

തൃശൂര്‍: പാവങ്ങളുടെ പിതാവ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്‍റെ (1917-1998) ജന്മശ താബ്ദിയോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയതലത്തിലുള്ള പുരസ്കാരത്തിനു നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. അഗതികളെ സംരക്ഷിക്കുന്ന മികച്ച സ്ഥാപനത്തിനോ വ്യക്തിക്കോ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും.

പുരസ്കാരത്തിനു പരിഗണിക്കപ്പെടേണ്ട സ്ഥാപനത്തിന്‍റെയോ വ്യക്തിയുടെയോ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സേവന മേഖലയെക്കുറിച്ചുള്ള വിവരണം, ലഭിച്ച അംഗീകാരങ്ങള്‍, മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍, നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നയാളുടെ വിലാസവും ഫോണ്‍ നമ്പരും സഹിതം നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 15. അയയ്ക്കേണ്ട വിലാസം: മോണ്‍. തോമസ് കാക്കശേരി, വികാരി ജനറാള്‍, ആര്‍ച്ച്ബിഷപ്സ് ഹൗസ്, തൃശൂര്‍-680 005.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org