സ്ത്രീ കുടുംബത്തിന്‍റെ പ്രകാശമാണ് -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

സ്ത്രീ കുടുംബത്തിന്‍റെ പ്രകാശമാണ് -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രാജപുരം ഫൊറോനാ കെസിഡബ്ല്യൂഎയുമായി സഹകരിച്ചു രാജപുരം ഹോളിഫാമിലി പാരീഷ് ഹാളില്‍ "ലോക വനിതാദിനാഘോഷം" സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വര്‍ണശബളമായ റാലി കൊട്ടോടി പള്ളി വികാരി ഫാ. ഷാജി മേക്കല ഫ്ളാഗ് ഓഫ് ചെയ്തു. ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സ്ത്രീ ശാക്തീകരണ സെമിനാറില്‍ ലേബര്‍ ഇന്ത്യ സ്കൂള്‍ ഡയറക്ടര്‍ പ്രൊഫ. ലാലി കുളങ്ങര ക്ലാസ്സെടുത്തു. വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം ഹോളി ഫാമിലി ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരികരംഗങ്ങളില്‍ മികവു പുലര്‍ത്തിയ സി. മെര്‍ലിന്‍ തറപ്പേല്‍ പ്രിന്‍സിപ്പാള്‍ രാജപുരം പയസ് ടെന്‍ത് കോളജ്, ലിസി തോമസ് കണ്ടോത്ത്-കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ത്രേസ്യാമ്മ ജോസഫ് കള്ളാര്‍ ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്‍റ്, പെണ്ണമ്മ ജെയിംസ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, മിനി രാജു – കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്നിവരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മാസ്സിന്‍റെ പേരിലുള്ള ആദരവു നല്കി.

സിസ്റ്റര്‍ മെര്‍ലിന്‍ തറപ്പേല്‍, പെണ്ണമ്മ ജെയിംസ്, മിനി രാജു, ഗ്രേസി കുര്യന്‍, സി. ലിസി ജോണ്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മാസ്സ് രാജപുരം മേഖലയില്‍ ഡിഎസ്ടിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഡബ്ല്യൂടിപി പദ്ധതിയുടെ സംരംഭകസഹായം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ ജോസഫ് വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചു മാസ്സ് നടപ്പിലാക്കുന്ന ഭിന്നശേഷി പദ്ധതിയുടെ വീല്‍ച്ചെയറുകളുടെ വിതരണം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ് നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org