കലാപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനന്മയ്ക്കു പ്രചോദനമാകണം -മാര്‍ കണ്ണൂക്കാടന്‍

കലാപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനന്മയ്ക്കു പ്രചോദനമാകണം -മാര്‍ കണ്ണൂക്കാടന്‍

മൂല്യങ്ങളും നന്മകളും വളര്‍ത്തുന്ന രീതിയില്‍ സമൂഹത്തിനു പ്രചോദനം പകരാന്‍ നാടകങ്ങള്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. മാധ്യമ കമ്മീഷന്‍ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 32-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നേരായ ദിശയിലേക്കു നയിക്കാന്‍ പര്യാപ്തമായ ചലനങ്ങളുണ്ടാക്കാന്‍ നാടകങ്ങളുടെ ഇതിവൃത്തങ്ങള്‍ക്കും അവതരണങ്ങള്‍ക്കുമാവും. കെസിബിസി നാടകമേളയിലൂടെ ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ 'ആളൊരുക്കം' ചലച്ചിത്രത്തിന്‍റെ നിര്‍മാതാവ് ജോളി ലോനപ്പനെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. ജോസ് പ്ലാച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തിനു മുമ്പ് അന്തരിച്ച നാടകാചാര്യന്മാരെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org