മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണജൂബിലി

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണജൂബിലി

കോട്ടയം: കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണജൂബിലിക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. ദൈവം ഭരമേല്പിച്ച മേല്‍പ്പട്ട ശുശ്രൂഷയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കി സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ച മാര്‍ കു ന്നശ്ശേരി വിശ്രമജീവിതം നയിക്കുന്ന തെള്ളകം ബിഷപ് തറയില്‍ മെമ്മോറിയല്‍ ഭവനത്തിലെ ചാപ്പലില്‍ അര്‍പ്പിച്ച സുവര്‍ണജൂബിലി കൃതജ്ഞതാബലിയില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ ഫൊറോന വികാരിമാര്‍, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ജൂബിലി തിരി തെളിച്ചു. അതിരൂപതയിലെ വിവി ധ സമര്‍പ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍ സിലിന്‍റെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും കുന്നശ്ശേരില്‍ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തു.
1928 സെപ്റ്റംബര്‍ 11-ന് കടുത്തുരുത്തി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജനിച്ച പിതാവ് 1955 ഡിസംബര്‍ 21-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24 ന് കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായ പിതാവ് 1974 മേയ് 5-ാം തീയതി രൂപതാ അദ്ധ്യക്ഷനായി ചുമതലയേറ്റു. 2005 മേയ് 9-ാം തീയതി കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശ്ശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ജനുവരി 14-ാം തീയതി അതിരൂപതാ ഭരണനിര്‍വ്വഹണ ദൗത്യത്തില്‍ നിന്നും വിരമിച്ച പിതാവ് തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയി ച്ചു വരികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org