സഭയുടെ വിപുലീകരണം സുവിശേഷവത്കരണത്തിന് -മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

സീറോ മലബാര്‍ സഭയുടെ വിപുലീകരണം കോളനിവത്കരണത്തിനല്ല, സുവിശേഷവത്കരണം ലക്ഷ്യം വച്ചുള്ളതാണെന്ന് ഫരീദാബാദ് ആര്‍ച്ചുബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര. സീറോ മലബാര്‍ സഭ കേരളത്തിനു വെളിയില്‍ പുതിയ രൂപതകള്‍ സ്ഥാപിക്കുകയും അതിന്‍റെ ഭരണപരമായ വിസ്തൃതി വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആകുലതകളോട് ഇടയലേഖനത്തിലൂടെ പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ് ഭരണികുളങ്ങര. അടുത്തകാലത്തുണ്ടായ സീറോ മലബാര്‍ സഭയുടെ വിപുലീകരണം കൂടുതല്‍ സുവിശേഷവത്കരണത്തിനുള്ള സാഹചര്യമായിട്ടാണ് കാണേണ്ടതെന്ന് ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

ആഗോളസഭയ്ക്ക് ഇന്ന് അനിവാര്യമായത്, കൂടുതല്‍ പ്രേഷിത ശക്തിയാണ് – മിഷന്‍ പവര്‍, അല്ലാതെ മസില്‍ പവറല്ല. ഭാരതത്തില്‍ സീറോ മലബാര്‍ സഭയ്ക്കു ലഭ്യമായ ഭരണപരമായ അവകാശം, സമാധാനപൂര്‍ണവും സഹവര്‍ത്തിത്വത്തോടെയുള്ള അജപാലന ഐക്യത്തിന്‍റെയും സഹവാസത്തിന്‍റെതുമാണ്. സാമൂഹികമായ ഏകീകരണത്തെയും സമഗ്രതയെയും കുറിച്ചു സര്‍ക്കാര്‍ പറയുമ്പോള്‍ സഭകള്‍ പരസ്പരം പ്രതിരോധിക്കാതെ സഹകരിക്കുകയാണു വേണ്ടത് — ആര്‍ച്ചുബിഷപ് ഭരണികുളങ്ങര പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org