Latest News
|^| Home -> Kerala -> മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അതുല്യനായ ആത്മീയ ആചാര്യന്‍: മാര്‍ മാത്യു അറയ്ക്കല്‍

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അതുല്യനായ ആത്മീയ ആചാര്യന്‍: മാര്‍ മാത്യു അറയ്ക്കല്‍

Sathyadeepam

കോട്ടയം: സഭയിലും സമുദായത്തിലും സമൂഹത്തിലും അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയ ആചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായെന്ന് സീറോ മലബാര്‍ ഫാമിലി & ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ 40-ാം ചരമദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷനായിരുന്നു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, കെസിവൈഎല്‍ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെസിഡബ്ല്യുഎ പ്രസിഡന്‍റ് പ്രൊഫ. ഡെയ്സി പച്ചിക്കര, കെസിവൈഎല്‍ പ്രസിഡന്‍റ് മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, കെസിസി ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, ബിനു കുന്നത്ത്, കെസിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി ബീന രാജു എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*