മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് അശ്രുപൂജ

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് അശ്രുപൂജ

കാലം ചെയ്ത കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. 39 വര്‍ഷം കോട്ടയം ക്നാനായ അതിരൂപതയുടെ വളര്‍ച്ചയ്ക്കു നേതൃത്വം വഹിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ജൂണ്‍ 14 ന് 88-ാംവയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
1928 സെപ്തംബര്‍ 11 ന് കടുത്തുരുത്തിയിലാണ് മാര്‍ കുന്നശ്ശേരിയുടെ ജനനം. 1995 ഡിസംബര്‍ 21 ന് റോമില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. റോമില്‍ നിന്നു കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റു നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്സില്‍ എംഎ കരസ്ഥമാക്കി. 1968 ല്‍ കോട്ടയം രൂപതയുടെ സഹായ മെത്രാനായി. മാര്‍ തോമസ് തറയില്‍ വിരമിച്ചതിനെത്തുടര്‍ന്ന് 1974 മെയ് 5 ന് രൂപതാധ്യക്ഷനായി ചുമതലയേറ്റു. കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തിയപ്പോള്‍ 2005 മെയ് 9 ന് മാര്‍ കുന്നശ്ശേരി പ്രഥമ ആര്‍ച്ചുബിഷപ്പായി നിയമിതനായി. 2006 ജനുവരി 14 നു വിരമിച്ച ശേഷം തെള്ളകത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ആര്‍ച്ചുബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ക്രിസ്തീയ കൂട്ടായ്മയുടെയും മതസൗഹാര്‍ദത്തിന്‍റെയും പ്രവാചകനായിരുന്നുവെന്നും എല്ലാ മതങ്ങളിലെയും സത്യവും നന്മയും കണ്ടെത്തുന്നതിനും അതിന്‍റെ വെളിച്ചത്തില്‍ സാമൂഹ്യബന്ധങ്ങളെ ശോഭയുള്ളതാക്കുന്നതിനും അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും കേരളകത്തോലിക്കാ മെത്രാന്‍ സമിതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org