കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക -മാര്‍ മാത്യു അറയ്ക്കല്‍

കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക -മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: സഭയുടെ കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുവാന്‍ വിശ്വാസിസമൂഹത്തിന് കടമയും ഉത്തരവാദിത്വവുമുണ്ടെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്‍ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികാരിജനറാള്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണവും സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസറ്റ്യന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പ്രഫ. റോണി കെ. ബേബി വിഷയാവതരണം നടത്തി. സഭാപരവും ആനുകാലികവുമായ വിഷയങ്ങളെക്കുറിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കുവയ്ക്കലുകള്‍ നടത്തി. വികാരിജനറാള്‍മാരായ ഫാ. ജോര്‍ജ് ആലുങ്കല്‍, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരായ ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. സഖറിയാസ് ഇല്ലിക്കമുറി, ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. ജോണ്‍ മതിയത്ത്, ഫാ. മാത്യു ഓലിക്കല്‍, ഫാ. ജെയിംസ് ചവറപ്പുഴ സെക്രട്ടറി മാരായ അഡ്വ. എബ്രാഹം മാത്യു പന്തിരുവേലില്‍, എം. എം. ജോര്‍ജ് മുത്തോലില്‍, ബിനോ പി. ജോസ് പെരുന്തോട്ടം, പി.എസ്. വര്‍ഗീസ് പുതുപ്പറമ്പില്‍, പ്രഫ. റോണി കെ. ബേബി, സണ്ണി എട്ടിയില്‍, തോമസ് വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org