ആഗോള കുടിയേറ്റങ്ങള്‍ നാടിന്‍റെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകി -മാര്‍ മാത്യു അറയ്ക്കല്‍

ആഗോള കുടിയേറ്റങ്ങള്‍ നാടിന്‍റെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകി -മാര്‍ മാത്യു അറയ്ക്കല്‍

കേരളത്തില്‍ നിന്നുമുള്ള രാജ്യാന്തര കുടിയേറ്റങ്ങള്‍ നാടിന്‍റെ സമ്പദ്ഘടനയുള്‍പ്പെടെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്തോലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജീവിത വെല്ലുവിളികളില്‍ കേരള ജനതയ്ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന പ്രവാസിമക്കളുടെ സേവനം അതിവിശിഷ്ടമാണ്. പ്രവാസിജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുടെ ഒത്തുചേരലും കൂട്ടായ്മയും ശക്തിപ്പെടുത്തണം. തുരുത്തുകളായി മാറിനില്‍ക്കാതെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണം. വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ചു മുന്നേറുവാന്‍ കഴിയണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ മോഡറേറ്ററായിരുന്നു. പ്രവാസി അപ്പസ്തോലേറ്റ് രൂപത ഡയറക്ടര്‍ റവ. ഡോ. മാത്യു പായിക്കാട്ട് ആമുഖപ്രഭാഷണവും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസറ്റ്യന്‍ വിഷയാവതരണവും നടത്തി. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്‍റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട രൂപതാംഗമായ ടോം ആദിത്യയെ മാര്‍ മാത്യു അറയ്ക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org