ക്രൈസ്തവ സഭയുടെ ആതുരസേവനങ്ങള്‍ മഹത്തരം: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: അഗതികള്‍ക്കും അശരണര്‍ക്കും ആലംബമേകിയുള്ള ക്രൈസ്തവ സഭയുടെ ആതുര സേവനങ്ങള്‍ മഹത്തരങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോയി വെട്ടിക്കുഴി, എം.ജി. യൂണിവേഴ്സിറ്റി ബി.എ. ഒന്നാം റാങ്ക് ജേതാവ് സ്നേഹമോള്‍ ജോസ് എന്നിവരെ സമ്മേളനത്തില്‍ അനുമോദിച്ചു.

സഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍: പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ ക്ലാസ്സ് നയിച്ചു. വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ മോഡറേറ്ററായി. ചാരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, സെക്രട്ടറി എം.എം. ജോര്‍ജ് മുത്തോലില്‍, ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org