പ്രഘോഷണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രേഷിതരാവുക: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

പ്രഘോഷണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രേഷിതരാവുക: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

ബല്‍ത്തങ്ങാടി: പ്രഘോഷണത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രേഷിതരാവുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും വചനാധിധിഷ്ഠിത ശൈലി സഭയുടെ മുഖമുദ്രയാണെന്നും തലശ്ശേരി അതിരൂപതാദ്ധ്യഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ചെറുപുഷ്പമിഷന്‍ ലീഗിന്‍റെ ദേശീയതല സപ്തതി ആഘോഷങ്ങള്‍ കര്‍ണ്ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ദേശീയ പ്രസിഡന്‍റ് ബിനോയി പള്ളിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മിഷന്‍ ലീഗുമായി കഴിഞ്ഞ 45 വര്‍ഷത്തെ അഭേദ്യമായ ബന്ധവും സേവനവും തന്‍റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു.

ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി അനുഗ്രഹപ്രഭാഷണം നടത്തി. മിഷന്‍ലീഗില്‍ അംഗങ്ങളായിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദേശീയസമിതി അംഗങ്ങളായ ജോസ് കരിക്കുന്നേല്‍, തോമസ് ഏറനാട്ട്, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, സെബാസ്റ്റ്യന്‍ കരിമാക്കില്‍, പീറ്റര്‍ പി. ജോര്‍ജ്, ഏലിക്കുട്ടി എടാട്ട് എന്നിവരെ ആദരിച്ചു. ഭദ്രാവതി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയില്‍, പുത്തൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

ദേശീയ ഡയറക്ടര്‍ ഫാ. ആന്‍റണി പുതിയാപറമ്പില്‍, അന്തര്‍ദേശീയ പ്രസിഡന്‍റ് ഡേവിഡ് വല്ലൂരാന്‍ കര്‍ണ്ണാടക റീജണ്‍ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ഫാ. ഹാരീസ് ഡിസൂസ, മിഷന്‍ലീഗ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് റോയി മാത്യു, കേരള സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടം, തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് ജ്ഞാനദാസ് ബല്‍ത്തങ്ങാടി രൂപതാ പ്രസിഡന്‍റ് ജോര്‍ജ് കാരയ്ക്കല്‍, ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട്, ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ വൈസ് പ്രസിഡന്‍റ് മീറാ ജോര്‍ജ് നന്ദിയും പറഞ്ഞു. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന വി. കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് അരുമാച്ചാടത്ത് മുഖ്യ കാര്‍മ്മികനായിരുന്നു. തുടര്‍ന്ന് ദേശീയ പ്രസിഡന്‍റ് ബിനോയി പള്ളിപറമ്പില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ആരംഭമായി. പ്രേഷിതറാലി ബല്‍ത്തങ്ങാടി രൂപതാ വികാരി ജനറാള്‍ ഫാ. ജോസ് വലിയപറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഫാ. ആന്‍റണി തെക്കേമുറി, ഫാ. മാത്യു പുതിയാത്ത്, സി. ആന്‍ഗ്രേസ്, കെ.റ്റി. ജോണ്‍ കൊച്ചുചെറുനിലത്ത്, ലൂക്ക് അലക്സ് പിണമറുകില്‍, ബെന്നി മുത്തനാട്ട്, സൂസന്‍ കെ.കെ., വര്‍ഗീസ് കഴുതാടിയില്‍, വര്‍ഗീസ് കളപ്പുരയില്‍, ജോസ് തരകന്‍, ഷോളി ഡേവിഡ്, ജയ്സണ്‍ ഖെര്‍ണൂര്‍, സി. പാവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org