മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഇടപെടലുകള്‍ ശ്രദ്ധേയം നിയമസഭ സ്പീക്കര്‍

മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഇടപെടലുകള്‍ ശ്രദ്ധേയം നിയമസഭ സ്പീക്കര്‍

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ മുന്‍ അദ്ധ്യക്ഷനും ഇന്‍റ്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത ദീര്‍ഘകാലം സഭാ സാമുദായിക സാമൂഹ്യ മേഖലകളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരപൂര്‍വം കാണുന്നു എന്നും കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍. മാര്‍ പവ്വത്തിലിന്‍റെ ചിത്രം ഉള്‍ പ്പെടുത്തിയ നവതി സ്മാരക പോസ്റ്റല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങില്‍ അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, അതിരൂപതാ ചാന്‍സലര്‍ റവ ഡോ. ഐസക് ആലഞ്ചേരി, ലൂര്‍ദ്ദ്മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ജോസഫ് കാക്കനാട്, ഫാ. ചെറിയാന്‍ കക്കുഴി, ഫാ. ജോസഫ് പകലൊമറ്റം, പി.ര്‍.ഒ. അഡ്വ. ജോജി ചിറയില്‍, തിരുവനന്തപുരം ജില്ലാ പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് ശിവദാസന്‍ പിള്ള, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് സോണി എസ്.എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org