ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങള്‍ ശക്തിപ്പെടണം – മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങള്‍ ശക്തിപ്പെടണം – മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്ന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപത ഫാമിലി അപ്പസ്തോലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ പുല്ലൂരാംപാറ ബഥാനിയായില്‍ വിവാഹജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്‍റെ വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ ചെറുപ്പം മുതല്‍ പ്രാര്‍ത്ഥനയിലും ജീവിത മൂല്യങ്ങളിലും വളര്‍ത്തണം. അദ്ധ്വാനത്തിന്‍റെയും കൃഷിയുടെയും നല്ല പാഠങ്ങള്‍ വിശ്വാസത്തോടൊപ്പം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം – അദ്ദേഹം പറഞ്ഞു.

ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ. ഏബ്രഹാം ജേക്കബ് ക്ലാസ് നയിച്ചു. പ്രോ-ലൈഫ് താമരശേരി രൂപത പ്രസിഡന്‍റ് സജീവ് പുരയിടത്തില്‍, ബഥാനിയ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, പ്രോ-ലൈഫ് രൂപത ട്രഷറര്‍ ഡോ. സന്തോഷ് സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റിന്‍റെ സഹകരണത്തോടെ നടന്ന സംഗമത്തിന് രൂപത ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്, ഡോ. ലൗലി മാര്‍ട്ടിന്‍, വിനോദ് വെട്ടത്ത്, മാര്‍ട്ടിന്‍ തെങ്ങുംത്തോട്ടത്തില്‍, പ്രിന്‍സ്, ഷാജി എന്നവരും പ്രോ- ലൈഫ് യൂത്ത് വിംഗ് രൂപത എക്സിക്യൂട്ടീവ് നയന ജോസ്, ജെസ്ന, അരുണ്‍, ജെസ്ന എന്നിവര്‍ നേതൃത്വം നല്‍കി. ജൂബിലി ആഘോഷിച്ചവര്‍ക്ക് ഫാമിലി അപ്പസ്തോലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റും മെമെന്‍റോയും മറ്റ് സമ്മാനങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org