പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യം : മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യം : മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

കൊച്ചി: പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ക്രിസ്തീയ സാക്ഷ്യത്തിന്‍റെ അവശ്യഭാവമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. ഇത് ഒരു ദിനാചരണത്തില്‍ ഒതുങ്ങി നില്ക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൂവപ്പടി ബത്ലഹേം അഭയഭവനില്‍വച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ദരിദ്രര്‍ക്കായുള്ള പ്രഥമ ലോകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബത്ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്ക, ഷൈനി തോമസ്, ബത്ലഹേം അഭയഭവന്‍ രക്ഷാധികാരി ഫാ. ജോര്‍ജ് പുത്തന്‍പുര, ഫാ. ജോസഫ് വട്ടോളി, ബാബു ജോസഫ്, ജാന്‍സി ജോര്‍ജ്, കുഞ്ഞുമോള്‍ തങ്കപ്പന്‍, സുധ രാജു, മദര്‍ ജിസ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org