കാരുണ്യം സംസ്കാരത്തെ ശുദ്ധീകരിക്കുന്നു – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

കാരുണ്യം സംസ്കാരത്തെ ശുദ്ധീകരിക്കുന്നു – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

അങ്കമാലി: മാനവ സംസ്കാരത്തിന്‍റെ ശുദ്ധീകരണത്തിന് ഇന്നാവശ്യം കാരുണ്യമാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കയില്‍ മദര്‍ തെരേസിയം-2017 ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു പിതാവ്. അപരരില്‍ ദൈവത്തെ കണ്ടുകൊണ്ട് സഹോദര ശുശ്രൂഷയിലൂടെ ദൈവത്തെ സേവിക്കുന്നതിന്‍റെ ഉദാത്തമായ മാതൃകയാണ് മദര്‍ തെരേസയെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് പ്രസിദ്ധ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പ്രസ്താവിച്ചു. 2016 ജനുവരി 10-ാം തീയതി ആരംഭിച്ച ഉപവിയുടെ പദ്ധതി കരുണയുടെ കൈനീട്ടം 2.5 കോടി കടന്നതിന്‍റെയും വിവാഹ സഹായ പദ്ധതി 1.5 കോടി കവിഞ്ഞതിന്‍റെയും ഭാഗമായി 10 പെണ്‍കുട്ടികള്‍ക്ക് 2 പവനും 25000 രൂപയും വീതം വിതരണം ചെയ്തു. നിര്‍ദ്ധനരായ വൃദ്ധര്‍ക്ക് അഭയം നല്കുന്ന മലയാറ്റൂര്‍ ദൈവദാന്‍ സെന്‍ററിന്‍റെ സാരഥി സി. സൈനു ഡി.ഡി. എസിനെ ഫലകം നല്കി ആദരിക്കുകയും ഒരു ലക്ഷം രൂപയുടെ ഉപഹാരം നല്കുകയും ചെയ്തു. ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബസിലിക്ക ട്രസ്റ്റി മാത്തച്ചന്‍ മേനാച്ചേരി, വൈസ് ചെയര്‍മാന്‍ ജിബി വര്‍ഗീസ്, സെക്രട്ടറി നൈജോ വര്‍ഗീസ്, ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഷാര്‍ലറ്റ് റോയ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുമ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വി. മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org