മാര്‍ സ്ലീവാ മെഡിസിറ്റി വെഞ്ചെരിപ്പ്

Published on

പാലാ: പാലാ രൂപത ചേര്‍പ്പുങ്കലില്‍ ആരംഭിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വെഞ്ചെരിപ്പ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോസ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ജോ സ് കെ. മാണി, തോമസ് ചാഴിക്കാടന്‍, ആന്‍റോ ആന്‍റണി, എംഎല്‍എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി.സി. ജോര്‍ജ് തുടങ്ങി നിരവധി സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഒരാഴ്ച ജനങ്ങള്‍ക്ക് ആശുപത്രി സമുച്ചയവും സജ്ജീകരണങ്ങളും കാണാന്‍ സൗകര്യമുള്ള ഓപ്പണ്‍ ഹൗസ് ദിനങ്ങളായിരിക്കും. ഒപി, ഐപി പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. 17 സൂപ്പര്‍ സ്പെഷ്യാലിറ്റി, 22 സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്കു പുറമെ ആയുര്‍വേദ, ഹോമിയോ ചികിത്സാ സംവിധാനങ്ങളും മെഡിസിറ്റിയില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org