സഭയുടെ ശുശ്രൂഷകള്‍ക്ക് ഉണര്‍വേകാന്‍ അല്മായ നേതാക്കള്‍ക്കു സാധിക്കണം – മാര്‍ വാണിയപ്പുരയ്ക്കല്‍

സഭയുടെ ശുശ്രൂഷകള്‍ക്ക് ഉണര്‍വേകാന്‍ അല്മായ നേതാക്കള്‍ക്കു സാധിക്കണം – മാര്‍ വാണിയപ്പുരയ്ക്കല്‍

സഭാപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകളില്‍ മാത്രമല്ല, തീരുമാനങ്ങളെടുക്കുന്നതിലും അല്മായ പങ്കാളിത്തം ഉറപ്പാക്കണമെന്നും സഭയുടെ ശുശ്രൂഷകള്‍ക്ക് ഉണര്‍വും ചൈതന്യവും പകരാന്‍ അല്മായ നേതാക്കള്‍ക്കു സാധിക്കേണ്ടതുണ്ടെന്നും സീറോ മലബാര്‍ കൂരിയ ബിഷപ് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍സഭ അല്മായ ഫോറത്തിന്‍റെ നേതൃത്വത്തില്‍ കത്തോലിക്കാ അല്മായ നേതൃസമ്മേളനവും സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യനു സ്വീകരണവും എറണാകുളം പിഒസി യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരത സഭയുടെ അല്മായ മുന്നേറ്റങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. സീറോ മലബാര്‍സഭ അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആമുഖപ്രഭാഷണം നടത്തി. കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്‍റ് പി.കെ. ജോസഫ് മോഡറേറ്ററായിരുന്നു. ഷെവലിയര്‍ പദവി ലഭിച്ച പ്രൊഫ. എഡ്വേര്‍ഡ് എടേഴത്ത്, കെസിബിസി പ്രോലൈഫ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാബു ജോസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org