മാരാമണ്‍ കണ്‍വെന്‍ഷനില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ശബ്ദം

123 വര്‍ഷത്തെ മരാമണ്‍ കണ്‍വെന്‍ഷന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം. ഒന്നര ലക്ഷത്തിലധികം പേര്‍ പ്രതിദിനം സമ്മേളിച്ച, ഒരാഴ്ചയോളം നീണ്ടുനിന്ന മരാമണ്‍ കണ്‍വെന്‍ഷനില്‍ സെലിന്‍ തോമസ്, ശ്രീക്കുട്ടി എന്നീ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വയ്ക്കാന്‍ അവസരം ലഭിച്ചത്.

ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനത്തിനായി മാര്‍ത്തോമ്മാസഭ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. കേരളത്തില്‍ നാല്‍പതിനായിരത്തിലധികം ട്രാന്‍സ് ജെന്‍ഡേഴ്സ് ഉണ്ടെന്നും എന്നാല്‍ അവര്‍ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടിരിക്കുകയാണെന്നും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത പറഞ്ഞു. ട്രാന്‍സ്ജെന്‍ഡറുകളെപ്പോലെ ന്യൂനപക്ഷമായവരെ ഉള്‍ക്കൊള്ളാന്‍ തക്കവിധത്തില്‍ സാമൂഹികമായ മാറ്റം ഉണ്ടാകണമെന്നും, തുല്യനീതി ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച ട്രാന്‍സ്ജെന്‍ഡറുകള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org