വിശുദ്ധന്‍റെ രൂപവും മരിയന്‍ ഗ്രോട്ടോയും തകര്‍ത്തു

ഗോവയുടെ പ്രഥമ വിശുദ്ധനായ വി. ജോസഫ് വാസിന്‍റെയും പനാജിക്കടുത്തുള്ള അസ്നോറയില്‍ വിശുദ്ധ ക്ലാരയുടെ നാമധേയത്തിലുള്ള പള്ളിയിലെ പരി. കന്യാമറിയത്തിന്‍റെ ഗ്രോട്ടോയും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാരനായ ഒരു തൊഴിലാളിയെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ മനോരോഗിയാണെന്ന സംശയമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞമാസം ദക്ഷിണ ഗോവയിലെ വി. കജറ്റന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ കുരിശു തകര്‍ക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org