മരിയന്‍ ക്വിസ്

1. മാതാവിനോടുള്ള പ്രാര്‍ത്ഥനകളില്‍ ഏറ്റവും പ്രധാനവും മനോഹരവുമായ പ്രാര്‍ത്ഥന – നന്മനിറഞ്ഞ മറിയമേ സ്വസ്തി

2. 'എത്രയും ദയയുള്ള മാതാവേ,' എന്ന മരിയന്‍ പ്രാര്‍ത്ഥനയുടെ കര്‍ത്താവ് ആരാണെന്നാണ് പൊതുവേ പറയപ്പെടുക? – മാതൃഭക്തനായ വി. ബര്‍ണ്ണാര്‍ഡ് (1090-1153)

3. 'എത്രയും ദയയുള്ള മാതാവേ' എന്ന പ്രാര്‍ത്ഥന രചിക്കപ്പെട്ട വര്‍ഷം? – 12-ാം നൂറ്റാണ്ട്

4. വി. ബര്‍ണ്ണാര്‍ഡ് ഏതു രാജ്യക്കാരനായിരുന്നു? – ഫ്രാന്‍സ്

5. ഈ പ്രാര്‍ത്ഥന പ്രചുരപ്രചാരത്തിലെത്തിച്ചത് ആരാണ്? – ഫ്രഞ്ചു വൈദികനായ ക്ലാവൂദ് ബര്‍ണ്ണാര്‍ഡ്

6. 'പരിശുദ്ധ രാജ്ഞി!' എന്ന പ്രാര്‍ത്ഥനയുടെ രചയിതാവ്? ഏത് വര്‍ഷം? – ഹെര്‍മ്മന്‍ റിച്ച്നാവ്, 1054

7. പരിശുദ്ധ അമ്മയോട് എന്തിനുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്? – ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് നാം യോഗ്യരാകുവാന്‍

8. ത്രികാലജപത്തെ പ്രകീര്‍ത്തിച്ച് മരിയവണക്കം എന്ന പ്രബോധനരേഖ പുറപ്പെടുവിച്ച പാപ്പ? – പോള്‍ ആറാമന്‍ പാപ്പാ (1974-ല്‍)

9. ഏതു ഭാഷയിലാണ് സാള്‍വെ റജീനാ (Salve Regina) വിരചിതമായത്? – ലത്തീന്‍ഭാഷയില്‍

10. ഏതു പാപ്പയാണ് വി. കുര്‍ബാനയ്ക്കുശേഷം ഈ പ്രാര്‍ത്ഥന ചൊല്ലണമെന്ന് കല്പിച്ചത്? – ലെയോ 13-ാമന്‍ പാപ്പ (1878-1903)

11. 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ഏതു സന്ന്യാസസഭക്കാരാണ് ആരംഭം കുറിച്ചത്? – ഫ്രാന്‍സിസ്ക്കന്‍ സന്യാസികള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org