ലൈംഗിക ചൂഷണത്തിന്‍റെ ഇരയുടെ പുസ്തകത്തിനു മാര്‍പാപ്പയുടെ അവതാരിക

വൈദികരുടെ ലൈംഗികചൂഷണത്തിനു വിധേയനായിട്ടുള്ള ഡാനിയല്‍ പെറ്റിറ്റ് എഴുതിയ പുസ്തകത്തിന് അവതാരിക എഴുതി നല്‍കിക്കൊണ്ട് സഭയില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികചൂഷണങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അതിശക്തമായി അപലപിച്ചു. കുട്ടിക്കാലത്ത് ചൂഷണങ്ങള്‍ക്കു വിധേയരായ ശേഷം ജീവിതം തുടരാനാകാതെ ആത്മഹത്യ ചെയ്തവര്‍ പോലും ഇരകളുടെ കൂട്ടത്തിലുണ്ടെന്ന് മാര്‍പാപ്പ ചൂ ണ്ടിക്കാട്ടി. ആ മരണങ്ങള്‍ എന്‍റെ ഹൃദയത്തെയും മനസാക്ഷിയെയും സഭയെയാകെയും ഭാരപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങളോടു ഞാനെന്‍റെ സ്നേഹവും ദുഃഖവും അറിയിക്കുകയും വിനയപൂര്‍വം ക്ഷമ യാചിക്കുകയും ചെയ്യുന്നു – മാര്‍പാപ്പ എഴുതി.
ഇന്നു വിവാഹിതനും ആറു മക്കളുടെ പിതാവുമാണ് ഗ്രന്ഥകാരനായ ഡാനിയല്‍ പെറ്റിറ്റ്. സഹനങ്ങള്‍ നേരിട്ടുവെങ്കിലും സഭയുടെ മറ്റൊരു മുഖം കൂടി കാണാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചുവെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു. പെറ്റിറ്റ് തന്നെ പീഡിപ്പിച്ച വൈദികനെ കാണുകയും അദ്ദേഹത്തോടു ക്ഷമിക്കുകയും ചെയ്തു. "ഞാനദ്ദേഹത്തോടു ക്ഷമിച്ചു. ആ ക്ഷമയിന്മേലാണ് ഞാനെന്‍റെ ജീവിതം പടുത്തുയര്‍ത്തിയത്" എന്ന ഗ്രന്ഥകാരന്‍റെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org