മാര്‍പാപ്പയ്ക്കു പൂര്‍ണപിന്തുണയെന്ന് സി-9 ഉപദേശകസംഘം

മാര്‍പാപ്പയ്ക്കു പൂര്‍ണപിന്തുണയെന്ന് സി-9 ഉപദേശകസംഘം

ഫ്രാന്‍സിസ് മാര്‍പാപ്പ ലക്ഷ്യമിട്ട റോമന്‍ കൂരിയായുടെ പരിഷ്കരണ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കെ, തങ്ങളുടെ പൂര്‍ണ പിന്തുണ മാര്‍പാപ്പയ്ക്കുണ്ടെന്ന് കാര്‍ഡിനല്‍മാരുടെ ഒമ്പതംഗ ഉപദേശകസമിതി പ്രസ്താവിച്ചു. കൂരിയാ പരിഷ്കരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തനിക്ക് ഉപദേശം നല്‍കുന്നതിന് കാര്‍ഡിനല്‍മാരുടെ ഒരു ഉപദേശകസമിതിയെ മാര്‍പാപ്പ അധികാരമേറ്റയുടന്‍ നിയോഗിച്ചിരു ന്നു. എല്ലാ വന്‍കരകള്‍ക്കും പ്രാതിനിധ്യമുള്ള ഈ ഒമ്പതംഗ ഉപദേശകസമിതി പിന്നീട് സി-9 എന്ന പേരിലും അറിയപ്പെടുന്നു. ഇവര്‍ കൂടെക്കൂടെ വത്തിക്കാനില്‍ മാര്‍പാപ്പയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുകയും പരിഷ്കരണ നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഈ യോഗമാരംഭിക്കുമ്പോഴാണ് ഉപദേശകസമിതിയംഗങ്ങളായ കാര്‍ഡിനല്‍മാര്‍ മാര്‍പാപ്പയ്ക്കു തങ്ങളുടെ പിന്തുണയുണ്ടെന്നു പ്രത്യേകം വ്യക്തമാക്കിയത്. പരിഷ്കരണശ്രമങ്ങള്‍ വേണ്ടത്ര വേഗതയാര്‍ജിക്കാതിരിക്കുകയും ചില വിവാദങ്ങള്‍ ഈയിടെ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് കാര്‍ഡിനല്‍മാരുടെ പ്രത്യേകമായ പ്രസ്താവന.
വത്തിക്കാന്‍ കാര്യാലയങ്ങളുടെ എണ്ണം കുറയ്ക്കുക, ബ്യൂറോക്രസിയെ ലഘൂകരിക്കുക, വത്തിക്കാന്‍ ബാങ്കിന്‍റെ ഇടപാടുകള്‍ പൂര്‍ണമായും സുതാര്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നിരവധി നടപടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിരുന്നു. മാറ്റങ്ങള്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ചില കേന്ദ്രങ്ങള്‍ മാറ്റങ്ങളെ ചെറുത്തു നില്‍ക്കുന്ന നിലപാടും സ്വീകരിക്കുകയുണ്ടായി. ഈയിടെ മാര്‍പാപ്പയ്ക്കെതിരെ വത്തിക്കാനില്‍ ചില ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org