ബറുണ്ടിയിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചേക്കും

ബറുണ്ടിയിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചേക്കും

ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്കിരകളായവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള അന്വേഷണനടപടികള്‍ ആരംഭിച്ചു. സേവേറിയന്‍ മിഷണറിസ് എന്ന സന്യാസസമൂഹത്തിലെ അംഗങ്ങളായ രണ്ട് ഇറ്റാലിയന്‍ മിഷണറി വൈദികരും ഒരു പ്രാദേശിക വൈദികനും 40 സെമിനാരി വിദ്യാര്‍ത്ഥികളുമാണു കൊല ചെയ്യപ്പെട്ടത്. 1898 ല്‍ വി.ഗ്വിദോ കണ്‍ഫോര്‍ട്ടി സ്ഥാപിച്ച സന്യാസസമൂഹമാണ് സേവേറിയന്‍ മിഷണറീസ്. സേവേറിയന്‍ മിഷണറീസാണ് ഇപ്പോള്‍ നാമകരണനടപടികള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 1995 ലാണ് ഇറ്റാലിയന്‍ മിഷണറിമാര്‍ ബറുണ്ടിയിലെ ഒരിടവകയില്‍ വച്ചു കൊല്ലപ്പെട്ടത്.

1972 ല്‍ കൊല്ലപ്പെട്ട ബറുണ്ടിയിലെ വൈദികന്‍ ഫാ.മൈക്കിള്‍ കയോയായുടെ നാമകരണനടപടികളും ഇതോടനുബന്ധിച്ച് ആരംഭിക്കുന്നുണ്ട്. വംശീയ കലാപം നടക്കുന്നതിനിടെ തടവിലാക്കപ്പെട്ട ഫാ. കയോയ തത്വചിന്തകനും കവിയുമായിരുന്നു. 40 സെമിനാരി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് 1997 ലാണ്. ആഭ്യന്തരയുദ്ധത്തിന്‍റെ ഭാഗമായി ബറുണി രൂപതയുടെ മൈനര്‍ സെമിനാരി ആക്രമിക്കപ്പെട്ടപ്പോഴായിരുന്നു ഇത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org