വ്യാപകമാകുന്ന മതവിദ്വേഷത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ മതനേതാക്കള്‍

വ്യാപകമാകുന്ന മതവിദ്വേഷത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ മതനേതാക്കള്‍

രാജ്യത്തു വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന മതവിദ്വേഷത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും മതങ്ങളുടെ യഥാര്‍ത്ഥ പ്രബോധനങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാനും ഇന്‍ഡോറില്‍ സമാപിച്ച മതനേതാക്കളുടെ സമ്മേളനം തീരുമാനിച്ചു. ഹിന്ദു – മുസ്ലീം – ക്രിസ്ത്യന്‍ – സിക്ക് – ജൈന – ബുദ്ധമതങ്ങളില്‍ നിന്നുള്ള 1500 ഓളം നേതാക്കള്‍ പങ്കെടുത്ത ദ്വിദിന സമ്മേളനത്തിലാണ് രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മത – ജാതി വിദ്വേഷങ്ങളെയും വര്‍ഗീയാതിക്രമങ്ങളെയും കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തിയത്.

വര്‍ഗീയാതിക്രമങ്ങള്‍ ഭാരതത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും അതിനൊരു പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും സംഘാടകരിലൊരാളായ മുസ്ലീം നേതാവ് അദില്‍ സയീദ് പറഞ്ഞു. അതിക്രമങ്ങള്‍ നടത്തുന്നവര്‍ മതാനുയായികളല്ല, അവര്‍ മതങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യവും മൂല്യങ്ങളും മനസ്സിലാക്കുന്നില്ല – അദ്ദേഹം വിശദീകരിച്ചു.

ഭാരതത്തില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായുള്ള മതന്യൂനപക്ഷങ്ങള്‍ക്കു നേരെ വര്‍ദ്ധിതമാകുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. 2017-ല്‍ ക്രൈസ്തവര്‍ക്കെതിരെ 736 അതിക്രമങ്ങളാണു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 2016 ല്‍ ഇത് 348 ആയിരുന്നു. മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണത്തിന്മേലാണ് ക്രൈസ്തവര്‍ കൂടുതലും ആക്രമിക്കപ്പെടുന്നതെന്ന് മധ്യഭാരതത്തില്‍ സേവനം ചെയ്യുന്ന റവ. ജേക്കബ് കോര്‍എപ്പിസ്കോപ്പ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ആരെയും ക്രിസ്തു മതത്തിലേക്കു ചേര്‍ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org