കണ്ണൂര്‍ രൂപതാ മതബോധന കണ്‍വെന്‍ഷന്‍

കണ്ണൂര്‍ രൂപതാ മതബോധന കണ്‍വെന്‍ഷന്‍

പിലാത്തറ: ആശ്വാസവും കരുത്തും കരുതലും നല്കുന്ന ദൈവവചനം, വ്യക്തിയിലും കുടുബങ്ങളിലും വിശ്വാസത്തിന്‍റെ അഗ്നി കെടാതെ സൂക്ഷിക്കാന്‍ സഹായകമാണെന്നു കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ബോധിപ്പിച്ചു.

പിലാത്തറ വ്യാകുലമാതാ ഫൊറോനാ ദേവാലയത്തില്‍ നടന്ന കണ്ണൂര്‍ രൂപത മതബോധന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ഈ വരുന്ന ഒക്ടോബറില്‍ ചിറയ്ക്കല്‍ മിഷന്‍ 80-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിശ്വാസവളര്‍ച്ചയ്ക്കു തലമുറകള്‍ തമ്മിലുള്ള വിശ്വാസകൈമാറ്റം അത്യാവശ്യമാണെന്നു ബിഷപ് തുടര്‍ന്നു പറഞ്ഞു.

ഫൊറോനാ വികാരി ഡോ. ജോയി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജേക്കബ് വിജേഷ്, ഫാ. ജോ സഫ് ഡിക്രൂസ്, ഫാ. മനോജ്, മതബോധന സെക്രട്ടറി സി. സ്വര്‍ഗ സിആര്‍ഐ, പ്രസിഡന്‍റ് സി. ശില്പ കെഎല്‍ സിഎ, സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ഡെന്നീസ് ജോണ്‍സണ്‍, പോള്‍ ജസ്റ്റിന്‍, ജിന്‍സി മരിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 2016-17 വര്‍ഷത്തില്‍ രൂപത മതബോധന സ്കോളര്‍ഷിപ്പ് (ഫാ. ടൈറ്റസ് മെമ്മോറിയല്‍ അവാര്‍ഡ്) ലഭിച്ച വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org