ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതര്‍ – കേന്ദ്ര ആഭ്യന്തരമന്ത്രി

ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതര്‍ – കേന്ദ്ര ആഭ്യന്തരമന്ത്രി

ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പുറപ്പെടുവിച്ച ഇടയലേഖനത്തോടു പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. രാഷ്ട്രീയമായി പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്നുണ്ടെന്നും രാജ്യം പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന ഘട്ടത്തില്‍ ഭാരതത്തിനും അതിലെ നേതാക്കള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും ആര്‍ച്ചുബിഷപ് കുട്ടോ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു.

ആര്‍ച്ചുബിഷപ്പിന്‍റെ ഇടയലേഖനം താന്‍ കണ്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ വിവേചനയുണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ച്ചുബിഷപ്പിന്‍റെ ഇടയലേഖനത്തെ അപലപിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി തങ്ങളുടെ സര്‍ക്കാര്‍ വിവേചനവും പക്ഷാപാതവും കൂടാതെ എല്ലാവരുടെയും ക്ഷേമത്തിനായി യത്നിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നു സൂചിപ്പിച്ചു. മതത്തിന്‍റെയും ജാതിയുടെയും പശ്ചാത്തലം നോക്കാതെ എല്ലാവരുടെയും പുരോഗതിക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത് — അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org