മതപരിവര്‍ത്തന ആരോപണം: ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാസംഗമം ഉപേക്ഷിച്ചു

മതപരിവര്‍ത്തനം ആരോപിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ നടത്താനിരുന്ന ദ്വിദിന പ്രാര്‍ത്ഥനാസംഗമം ഉപേക്ഷിച്ചു. രണ്ട് അമേരിക്കന്‍ വചനപ്രഘോഷകരുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനാസംഗമം നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നത്. ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്നു കരുതിയിരുന്ന സംഗമം 12 മണിക്കൂര്‍ മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. ഹൈന്ദവ ഗ്രൂപ്പുകളുടെയും ബജ്രംഗദള്‍ പ്രവര്‍ത്തകരുടെയും പരാതിയെത്തുടര്‍ന്നാണ് പ്രാര്‍ത്ഥനാ സംഗമം ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

വിദേശീയരെ നിരീക്ഷിക്കുന്ന കര്‍ണാടക പൊലീസ് വിഭാഗത്തിനു ലഭിച്ച പരാതിയില്‍ വചനപ്രഘോഷണം നടത്തുന്ന അമേരിക്കന്‍ പൗരന്മാര്‍ വിസാനിയമം ലംഘിക്കുകയാണെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ചു പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കുകയുണ്ടായി. നിഷ്കളങ്കരായ ഹൈന്ദവരെ നിര്‍ബന്ധപൂര്‍വം ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനുള്ള ആസൂത്രിത പദ്ധതിയാണു പ്രാര്‍ത്ഥനാ സംഗമം എന്നാണ് കേശവ് നായക് എന്ന ബജ്രംഗദള്‍ നേതാവ് പരാതിയില്‍ ആരോപിച്ചിരുന്നത്. പരാതികളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാസംഗമം ഒരു വിവാദമാക്കാതെ ഉപക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org