ദുരന്തമുഖത്തു സമാശ്വാസമേകാന്‍ മതസംഘടനകളുടെ കൂട്ടായ്മ

ആകസ്മികമായ ദുരന്തങ്ങളും ആപത്തുകളും ഉണ്ടാകുമ്പോള്‍ സഹായഹസ്തമേകാന്‍ കത്തോലിക്കാ സഭയുടെ സാമൂഹ്യ സന്നദ്ധസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ മതസംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമത സംഘടനകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ദുരന്ത നിവാരണ അഥോറിറ്റിയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ സംബന്ധിച്ചു.

മാറ്റങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മാത്രമാകാതെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കുന്നവരുമാകാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സ്വാമി ആദിത്യാ നന്ദ സരസ്വതി പറഞ്ഞു. മതസംഘടനകളുടെ ഈ കൂട്ടായ്മയിലൂടെ പരസ്പര സൗഹാര്‍ദ്ദവും പൊതു അവബോധവും സൃഷ്ടിക്കാനും ദുരന്തനിവാരണത്തിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി കാരിത്താസ് ഇന്ത്യയുടെ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org