മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യം – ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

മനുഷ്യജീവനും മനുഷ്യത്വത്തിനും വില കല്പിക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ലോക മതാന്തരസംഘടനയായ വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍റര്‍ റിലീജിയസ് കൗണ്‍സില്‍സ് (wfirc)യുടെ ജനറല്‍ബോഡി യോഗവും മതസൗഹാര്‍ദ്ദ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവായിരിക്കുന്ന ഈ ലോകത്ത് കോര്‍പ്പറേറ്റുകള്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നതില്‍ പോലും താത്പര്യം പ്രകടിപ്പിക്കുന്നു. അവിടെ പണത്തെപ്പറ്റി മാത്രം ചിന്തിക്കുന്ന മനുഷ്യത്വത്തെ നിരാകരിക്കുന്ന ഒരു സമൂഹത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാ മതങ്ങളിലെയും തത്ത്വങ്ങള്‍ ഒന്നുതന്നെയാണ്. ഈ തത്ത്വങ്ങള്‍ വരും തലമുറയ്ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെ പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

wfirc വൈസ് പ്രസിഡന്‍റ് സ്വാമി സദാശിവാനന്ദ അധ്യക്ഷത വഹിച്ചു. സ്ഥാപക സെക്രട്ടറി ജനറലും രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന് പ്രണാമമര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. രക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, കേണല്‍ സയ്യിദ് മക്കാര്‍ vsm, മുകേഷ് ജെയ്ന്‍, മാര്‍ഗരറ്റ് റിബെല്ലോ, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് "സഹാനുഭൂതിയും അനുകമ്പയും ലോകമതങ്ങളില്‍" എന്ന വിഷയ ത്തെ അധികരിച്ച് സ്വാമി സദാശിവാനന്ദ, കേണല്‍ സയ്യിദ് മക്കാര്‍ vsm എന്നിവര്‍ പ്രഭാഷണം നടത്തി. പ്രൊഫ. എന്‍.ആര്‍. മേനോന്‍, ഡോ. രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. പി.ജെ. ജോസഫ്, ഫാ. സക്കറിയാസ് പറനിലം, കെ.എച്ച്. ഷഫീക്ക്, ബണ്‍ഡി സിംഗ്, ആര്‍. ശാന്തിപ്രസാദ്, ശിവാനന്ദ് ബാംഗ്ലൂര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org