Latest News
|^| Home -> International -> മത്തെയോ ബ്രൂണി പുതിയ വത്തിക്കാന്‍ വക്താവ്

മത്തെയോ ബ്രൂണി പുതിയ വത്തിക്കാന്‍ വക്താവ്

Sathyadeepam

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറും വക്താവുമായി മത്തെയോ ബ്രൂണിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ വക്താവായി നിയമിച്ചു. മുന്‍ ഡയറക്ടര്‍ ഗ്രെഗ് ബര്‍കും വൈസ് ഡയറക്ടര്‍ പലോമ ഗാര്‍സിയായും 2018 ഒടുവില്‍ രാജി വച്ചതിനെ തുടര്‍ന്ന് അലെസ്സാന്ദ്രോ ജിസോറ്റി ഇടക്കാല ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നു. ജിസോറ്റിക്കു പകരമാണ് ബ്രൂണിയുടെ നിയമനം. 43 കാരനായ ബ്രൂണി 2009 മുതല്‍ വത്തിക്കാന്‍ പ്രസ് ഓഫീസില്‍ സേവനം ചെയ്തു വരികയാണ്. പേപ്പല്‍ പര്യടനങ്ങളുടെ സംഘാടനത്തിലാണ് ഒടുവില്‍ ഏര്‍പ്പെട്ടിരുന്നത്.

പത്രപ്രവര്‍ത്തകനല്ലെങ്കിലും സാന്ത് എജിദിയോ എന്ന അല്മായസംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുള്ളയാളാണ്. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന ഇറ്റാലിയന്‍ വംശജനായ ഇദ്ദേഹം ഇംഗ്ലീഷിനും ഇറ്റാലിയനും പുറമെ സ്പാനിഷും ഫ്രഞ്ചും സംസാരിക്കും. സ്പാനിഷാണ് മാര്‍പാപ്പയുടെ ഇഷ്ട സംസാരഭാഷ.

Leave a Comment

*
*