മതേതരത്വത്തിനെതിരായ യു പി മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിഷപ്

ഇതര മതവിഭാഗങ്ങളോട് ഭൂരിപക്ഷം ഹിന്ദുക്കളും സഹിഷ്ണുതയുള്ളവരാണെന്നും എന്നാല്‍ രാഷ്ട്രീയക്കാര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്ക്കരിനാസ് അഭിപ്രായപ്പെട്ടു. മതേതര സങ്കല്പത്തെ നിരാകരിച്ചു പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ബിഷപ്. എല്ലാ വിഭാഗങ്ങളോടും നിക്ഷ്പക്ഷത പുലര്‍ത്തുകയാണു സാധ്യമായതെന്നും പരിപൂര്‍ണമായും മതേതരമാകുക സാധ്യമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അത്യാവശ്യ ശ്രദ്ധ പതിയേണ്ട കാര്യങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിഷപ് സൂചിപ്പിച്ചു. ഭാരതത്തിന്‍റേത് മതേതരമായ ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണം ഹിന്ദു ദേവന്‍ രാമന്‍റേതു പോലെയാണെന്ന് യോഗി ആദിത്യനാഥ് താരതമ്യം ചെയ്തിരുന്നു. "യഥാര്‍ത്ഥ രാമന്‍" സഹിഷ്ണുത, സമാധാനം, നീതി, സൗഹാര്‍ദ്ദത എന്നിവയെ പ്രതിനിധീകരിക്കുന്നതാണെന്ന് ബിഷപ് തിയോഡര്‍ പ്രതികരിച്ചു. രാഷ്ട്രീയക്കാര്‍ അതിനു പല വ്യാഖ്യാനങ്ങളും നല്‍കും – അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org