മാതൃസ്നേഹത്തിന് അളവുകളും അതിരുകളുമില്ല മാര്‍ മാത്യു മൂലക്കാട്ട്

മാതൃസ്നേഹത്തിന് അളവുകളും അതിരുകളുമില്ല മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: മാതൃസ്നേഹത്തിന് അളവുകളും അതിരുകളുമില്ലെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച മാതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രൊഫ. ഡെയ്സി ജോസ് പച്ചിക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ കമ്മീഷന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, കെ.സി.ഡബ്ല്യു.എ അതിരൂപത സെക്രട്ടറി ബീന രാജു, കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന പ്രസിഡന്‍റ് ലിസ്സി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. മാതൃദിനാഘോഷങ്ങളോടനുബന്ധിച്ച് 'മൂല്യാധിഷ്ഠിത സമൂഹസൃഷ്ടിയില്‍ വനിതകള്‍ ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ ഡോ. ബാബു പോള്‍ ഐഎഎസ് ക്ലാസ്സ് നയിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെട്ടു. സംഗമത്തില്‍ മൂന്നൂറോളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org