‘നമ്മളൊന്നായ് നന്മയുള്ള നാടിനായ്’ മാറ്റൊലി കൂട്ടങ്ങള്‍

‘നമ്മളൊന്നായ് നന്മയുള്ള നാടിനായ്’ മാറ്റൊലി കൂട്ടങ്ങള്‍

മാനന്തവാടി: ദ്വാരക റേഡിയോ മാറ്റൊലിയുടെ കീഴില്‍ വയനാട് ജില്ലയില്‍ റേഡിയോ ശ്രോതാക്കളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നു. "നമ്മളൊന്നായ്- നന്മയുള്ള നാടിനായ്" എന്ന ആദര്‍ശവാക്യത്തില്‍ മാറ്റൊലികൂട്ടം, മാറ്റൊലി കുട്ടിക്കൂട്ടം, മാറ്റൊലി വനിതാകൂട്ടം, മാറ്റൊലി യൂത്ത്കൂട്ടം എന്നിങ്ങനെ വിവിധ കൂട്ടങ്ങളാണ് ഗ്രാമങ്ങളില്‍ ആരംഭിക്കുക. മാറ്റൊലികൂട്ടം കേന്ദ്രസമിതിയോഗം ദ്വാരക മാറ്റൊലിയില്‍ റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ ഉദ് ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്‍റ് ഷാജന്‍ ജോസ് അദ്ധ്യക്ഷനായിരുന്നു. മാറ്റൊലികൂട്ടം ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഷാജു പി. ജയിംസ് ജനറല്‍ സെക്രട്ടറി ചാക്കോ വെള്ളമുണ്ട, ജിത്തു വയനാട്, സുലോചന എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org