മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മാധ്യമമാണ് മാറ്റൊലി: മോണ്‍. അബ്രഹാം നെല്ലിക്കല്‍

മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മാധ്യമമാണ് മാറ്റൊലി: മോണ്‍. അബ്രഹാം നെല്ലിക്കല്‍

വിഭാഗീയതയ്ക്കപ്പുറം ഒരൊറ്റ മാനുഷികതയിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുകയാണ് മാനന്തവാടി രൂപതയുടെ സാമൂഹിക സംരംഭമായ WSSSന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി എന്ന് മാനന്തവാടി രൂപതയുടെ വികാരി ജനറല്‍ മോണ്‍. അബ്രഹാം നെല്ലിക്കല്‍ അഭിപ്രായപ്പെട്ടു. റേഡിയോ മാറ്റൊലിയുടെ ഒമ്പതാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017-18 വര്‍ഷത്തില്‍ റേഡിയോ മാറ്റൊലി ആരംഭിക്കുന്ന പുതിയ റേഡിയോ പരിപാടി സര്‍വ്വോദയ സദസ്സ് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള ഉദ്ഘാടനം ചെയ്തു. റേഡിയോ മാറ്റൊലി നിര്‍മ്മിച്ച് കോമണ്‍വെല്‍ത്ത് എഡ്യുക്കേഷണല്‍ മീഡിയ സെന്‍റര്‍ ഫോര്‍ ഏഷ്യ സംഘടിപ്പിച്ച കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് 2017 പുരസ്കാരം നേടിയ 'ഒറ്റാല്‍' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ മാറ്റൊലിയുടെ മുന്‍ കണ്‍സള്‍ട്ടന്‍റ് ഫാ. ജോ സഫ് ചിറ്റൂര്‍ ആദരിച്ചു. കെ. പത്മകുമാറിന് ശുചിത്വരത്ന പുരസ്കാരവും ഒറവച്ചാലില്‍ പൈലിമാസ്റ്റര്‍ക്ക് ശുചിത്വ ശ്രീ പുരസ്കാരവും മുന്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം ജോസ് സെബാസ്റ്റ്യന്‍ വിതരണം ചെയ്തു. WSSS ഡയറക്ടര്‍ ബിജോ കറുകപ്പളളില്‍, എടവക പഞ്ചായത്ത് മെമ്പര്‍ സുബൈദ പുളിയോട്ടില്‍, തുടിച്ചെത്തം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സരിത ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. സെബാ സ്റ്റ്യന്‍ പുത്തേന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാമൂഹിക റേഡിയോ – സ്വത്വവും സത്യയും സഹയാത്രയും എന്ന വിഷയത്തില്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ക്ലാസ്സെടുത്തു.
സമാപനസമ്മേളനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ ഉദ് ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org