മാറ്റൊലിക്കൂട്ടം നേതൃത്വസംഗമം

മാറ്റൊലിക്കൂട്ടം നേതൃത്വസംഗമം

മാനന്തവാടി: സാമൂഹിക പ്രതിബദ്ധതയോടെ പൊതുജന പങ്കാളിത്തത്തോടെ വികസനത്തിനുവേണ്ടി ജനകീയമായി ഇടപെടാന്‍ ഭൂരിപക്ഷസമയവും മാറ്റിവയ്ക്കുന്ന കേരളത്തില്‍ ആകെയുള്ള ഒന്നും ഒന്നാമത്തേതുമായ മാധ്യമ മുന്നേറ്റമാണ് റേഡിയോ മാറ്റൊലിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് പ്രസ്താവിച്ചു. സാമൂഹിക റേഡിയോ മാറ്റൊലിയുടെ ദ്വാരകയിലെ റേഡിയോനിലയത്തില്‍ സംഘടിപ്പിച്ച മാറ്റൊലിക്കൂട്ടം ഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ റേഡിയോ മാറ്റൊലിയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ മേഖലയിലുള്ള ഒരുപാട് പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി യാതൊരു ശമ്പളമോ ലാഭമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കേന്ദ്ര, പ്രാദേശിക നേതാക്കളെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ലെന്ന് അവര്‍ സൂചിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണപ്പാട്ട് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്ദു സുധീര്‍ ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമ്മേളനത്തിന് സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ സ്വാഗതവും മാറ്റൊലിക്കൂട്ടം കേന്ദ്രസമിതി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഷാജു പി. ജയിംസ് നന്ദിയും പറഞ്ഞു. ഫാ. സന്തോഷ് കാവുങ്കല്‍, ഫാ. മനോജ് കാക്കോനാല്‍, ഫാ. ജസ്റ്റിന്‍ മാത്യു എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു. ചര്‍ച്ചകള്‍ക്ക് ജിത്തു ബത്തേരി, ചാക്കോ വെള്ളമുണ്ട, സുലോചന തരിയോട്, ആസ്യ കൂളിവയല്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org