മേയ് 31 പ്രത്യാശയുടെ പ്രാര്‍ത്ഥനാദിനം

Published on

പന്തക്കുസ്താ ദിനത്തില്‍ മേയ് 31 ന് ഭാരതത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. അസാധാരണമായ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ഒന്നായി നല്ല നാളേക്കായി, കോവിഡ് മോചിതമായ ഭാരതത്തിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, നിയമപാല കര്‍, അത്യാവശ്യസേവനവിഭാഗങ്ങള്‍ തുടങ്ങിയ എല്ലാവരെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കണമെന്ന് പത്രക്കുറിപ്പില്‍ ഇന്‍ഡോര്‍ കേന്ദ്രമായ ക്രിസ്ത്യന്‍ മീഡിയ ഫോറം അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസിനെതിരെ മുന്‍നിരയില്‍ നിന്നു പോരാടുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ സവിശേഷമായ സംരക്ഷണം ആവശ്യമാണ്. അത്യന്തം പ്രയാസകരവും പ്രതിസന്ധി നിറഞ്ഞതുമായ ഈ കാലത്ത് എല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും രാജ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org