മേയ് ദിനത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷ്യ വ്യഞ്ജന കിറ്റ് നല്‍കി

മേയ് ദിനത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷ്യ വ്യഞ്ജന കിറ്റ് നല്‍കി

കൊച്ചി: പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ചിക്കാഗോയിലെ തെരുവീഥിയില്‍ രക്തം ചിന്തിക്കൊണ്ട് തൊഴിലാളികള്‍ നേടിയെടുത്തതാണ് ജോലിസമയ ക്ലിപ്തതയും തൊഴില്‍ വേതന ഭദ്രതയും. അതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ലോകമെങ്ങും മേയ്ദിനം ആചരിക്കന്നതെന്ന് പ്രൊഫ. എം.കെ. സാനു. മനുഷ്യകുലം ഇന്നുവരെ നേരിടാത്തത്ര വലിയ പ്രതിസന്ധിയോട് പടവെട്ടുമ്പോള്‍ ഇന്ന് പ്രതിരോധശക്തിക്ക് അടിത്തറ പാകുന്നത് ശുചീകരണ തൊഴിലാളികളാണ്. നഗരഹൃദയത്തിലെ 150 ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷ്യ വ്യഞ്ജനാദികളടങ്ങുന്ന കിറ്റ് നല്‍കിക്കൊണ്ട് മേയ് ദിനം ആചരിക്കുവാന്‍ ചാവറ കച്ചറല്‍ സെന്‍ററും എറണാകുളം സൗത്ത് ലയണ്‍സ് ക്ലബും സി.എം.ഐ സഭാ സാമൂഹ്യ സേവന വിഭാഗമായ സേവയും തയ്യാറായത് ഏറ്റവും സന്ദര്‍ഭോചിതമാണെന്ന് എം.കെ. സാനു പറഞ്ഞു. ആദ്യത്തെ കിറ്റ് ശുചീകരണ തൊഴിലാളി പ്രതിനിധിക്ക് അദ്ദേഹം നല്കി.

കോവിഡ് 19 പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ സി.എം.ഐ സഭാ വിദ്യാഭ്യാസ-മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ചെയര്‍മാനുമായ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത്, സാമ്പത്തിക വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. പോള്‍സണ്‍ പാലിയേക്കര, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ, ഫാ. വര്‍ഗീസ് കോക്കാടന്‍ സി.എം.ഐ., ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ, ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ആര്‍.ജി. ബാലസുബ്രഹ്മണ്യം, ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ സി. എബ്രഹാം, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. റാഫി മോന്‍, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org