റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പിആര്‍ഒ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി

റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പിആര്‍ഒ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി

സീറോ മലബാര്‍ സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സിനഡ് രൂപീകരിച്ച മീഡിയ കമ്മീഷനു പുതിയ ഭാരവാഹികളെയും വക്താക്കളുടെ സമിതിയെയും നിയമിച്ചു. സഭയുടെ വൈസ് ചാന്‍സലര്‍ കൂടിയായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തിലാണു പിആര്‍ഒ. ഫാ. ആന്‍റണി തലച്ചെല്ലൂര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായും നിയമിതനായി. വക്താക്കളുടെ സമിതിയിലേക്കു റവ. ഡോ. ആന്‍റു ആലപ്പാടന്‍, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഡോ. മേരി റജീന, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. രേഖ ജിജി കൂട്ടുമ്മേല്‍ , ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. അജി ജോസഫ് കോയിക്കല്‍, അഡ്വ. ബിജു പറയന്നിലം, ആന്‍റണി പട്ടശേരി, സാജു അലക്സ്, സിജോ അമ്പാട്ട് എന്നിവരെ നിയമിച്ചു. സീറോ മലബാര്‍സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടുന്നതു വക്താക്കളായിരിക്കും.

വാര്‍ത്താവിനിമയ രംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് മീഡിയ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണു കമ്മീഷന്‍റെ ദൗത്യം. മീഡിയ കമ്മീഷന്‍ ചെയര്‍മാനായി തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെയും കമ്മീഷന്‍ അംഗങ്ങളായി ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ എന്നിവരെയും സിനഡ് നിയമിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org