ഹര്‍ത്താലിനെതിരെ ചര്‍ച്ച സംഘടിപ്പിച്ചു

ഹര്‍ത്താലിനെതിരെ ചര്‍ച്ച സംഘടിപ്പിച്ചു

തൃശൂര്‍: സമരങ്ങളുടെ അടിസ്ഥാനഭാവം ജനപങ്കാളിത്തമാണെങ്കില്‍ ഇന്ന് അരങ്ങേറുന്ന സമരങ്ങള്‍ അപൂര്‍ണ്ണവും അര്‍ത്ഥരഹിതവുമാണെന്ന് പ്രൊഫ. സാറാ ജോസഫ്. സമരം പ്രഖ്യാപിക്കുന്നവര്‍ക്ക് പൊതുസമൂഹത്തിന്‍റെ ഭാഗികമായ പങ്കാളിത്തവും പിന്തുണയും മാത്രമെ ലഭിക്കുന്നുള്ളൂ. മുദ്രാവാക്യങ്ങള്‍ക്ക് ഇന്ന് ജീര്‍ണ്ണത സംഭവിച്ചിരിക്കുന്നു. മനസ്സിനെ ആഴമായി സ്പര്‍ശി ക്കുന്ന ധര്‍മ്മസമരങ്ങളുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യമാണ് ഭാരതമെന്നും സാറാ ജോസഫ് ഓര്‍മ്മിപ്പിച്ചു. പരീക്ഷാക്കാലത്തെങ്കിലും ഹര്‍ത്താലുകള്‍ ഒഴിവാക്കിക്കൂടേ എന്ന ചോദ്യമുയര്‍ത്തി തൃശൂരിന്‍റെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ സത് സംഗ് തൃശിവപേരൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിഷ യാവതരണം നടത്തുകയായിരുന്നു സാറാ ജോസഫ്.
അഡ്വ. വി.ടി. ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെ യ്തു. ഹര്‍ത്താലും സമരപ്ര ഖ്യാപനങ്ങളും അവകാശ മാണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് അ ദ്ദേഹം പറഞ്ഞു. സദുദ്ദേശത്തോടു കൂടിയ സമരങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ട്. അമിത അച്ചടക്കവും വിധേയത്വവും യുവതലമുറയെ നയിക്കുന്നത് ഫാസിസത്തിലേക്കാണ്. പലപ്പോഴും ഹര്‍ത്താലുകള്‍ വഴിപാടായി മാറുന്നു. ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രതിഷേധം അനിവാര്യമായപ്പോഴാണ് 1919-ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൊലാറ്റ് ആക്ടിനെതിരെ ഗാന്ധിജി ഭാരതത്തില്‍ ആദ്യമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ബല്‍റാം വ്യക്തമാക്കി. പാല്‍, പത്രം, ആശുപത്രി തുടങ്ങി സാധാരണയായി ഹര്‍ത്താലില്‍നിന്നും ഒഴിവാക്കുന്ന അവശ്യസേവനങ്ങളില്‍ വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയാല്‍ ഹര്‍ത്താലെന്ന സമരരീതിക്കുതന്നെ മനുഷ്യനന്മയുടെ പുതിയ മാനം കൈവരുമെന്നും തൊഴില്‍-ബിസിനസ്സ് മേഖലയിലെ നഷ്ടത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് ഒരു അധ്യയനദിനം ന ഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നതെന്ന വസ്തുത ഹര്‍ ത്താലനുകൂലികള്‍ ഓര്‍ക്കണമെന്നും പ്രസ്സ് ക്ലബ് പ്രസിഡന്‍റ് സന്തോഷ് ജോണ്‍ തൂവല്‍ അഭിപ്രായപ്പെട്ടു. നീണ്ടുനില്‍ക്കാത്ത സന്തോഷമാണ് ഹര്‍ത്താലുകള്‍ സ മ്മാനിക്കുന്നതെന്ന് ദേവമാ ത പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി പ്രതിനിധി റൂസ്ബെറ്റ് ജോയ് പറഞ്ഞു. ഹര്‍ത്താ ലിനെതിരായുള്ള വിദ്യാര്‍ത്ഥികളുടെ ഹൃദയവികാരത്തെ സമൂഹം മനസ്സിലാക്കുന്നില്ലെന്ന് സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനി അനിറ്റ മേരി അഭിപ്രായപ്പെട്ടു. മുന്‍ നിയമസഭ സ്പീ ക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഫ്രാന്‍ സിസ് ആലപ്പാട്ട് മോഡറേറ്ററായിരുന്നു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ഗുണകരമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പ റഞ്ഞു. ജനഹിതത്തിനെതിരായ സമരങ്ങളെ തങ്ങള്‍ താത്വികമായി പിന്തുണക്കില്ലെന്ന് സി.പി.എം. ഏരിയ സെക്രട്ടറി പ്രൊഫ. എം. മുരളീധരന്‍ വ്യക്തമാക്കി.
അധ്യാപക പ്രതിനിധിക ളായി ദേവമാത പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന സിഎംഐ, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. മരിയ ജോസ് സിഎംസി, പ്രൊഫ. മേരിക്കുഞ്ഞ് തേര്‍മഠം, രക്ഷാകര്‍തൃ പ്രതിനിധി ഡോ. വിജു. എം.ജെ., അല ക്സാണ്ടര്‍ സാം, ജോജു തേയ്ക്കാനത്ത്, വി.പി. ജോസഫ് എന്നിവരും പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org