Latest News
|^| Home -> International -> സുരക്ഷാഭീഷണി: മെക്സിക്കന്‍ രൂപത ക്രിസ്തുമസ് കുര്‍ബാനകള്‍ ഒഴിവാക്കുന്നു

സുരക്ഷാഭീഷണി: മെക്സിക്കന്‍ രൂപത ക്രിസ്തുമസ് കുര്‍ബാനകള്‍ ഒഴിവാക്കുന്നു

Sathyadeepam

അക്രമസംഭവങ്ങള്‍ക്കു സാദ്ധ്യതയുള്ളതിനാല്‍ പാതിരാത്രിയിലെയും മറ്റും ക്രിസ്മസ് കുര്‍ബാനകള്‍ ഒഴിവാക്കാന്‍ മെക്സിക്കോയിലെ ടബാസ്കോ രൂപത തീരുമാനിച്ചു. രൂപതയിലെ വിശ്വാസികള്‍ക്കു സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനത്തെ പോലീസിനോട് രൂപതാധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സഭയ്ക്കു മാത്രമല്ല, സമൂഹത്തിനാകെ ഈ ക്രിസ്മസ് കാലത്ത് പ്രത്യേകമായ സുരക്ഷാസംവിധാനം ആവശ്യമാണെന്ന് രൂപതാ വികാരി ജനറല്‍ ഫാ. ജോസ് ലൂയിസ് കോംപീന്‍ ചൂണ്ടിക്കാട്ടി. മെക്സിക്കോയില്‍ ഏറ്റവുമധികം സുരക്ഷാപ്രശ്നങ്ങളുള്ള പ്രദേശമാണിത്. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, കൊള്ള എന്നിവയെല്ലാം ഇവിടെ അരങ്ങേറുന്നു. ക്രിസ്തുമസ് കാലത്ത് ആളുകള്‍ക്ക് ബോണസും ക്രിസ്തുമസ് സമ്മാനങ്ങളും ലഭിക്കുന്നതിനാല്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണം വയ്ക്കുന്നതെന്ന് ഫാ.കോംപീന്‍ അറിയിച്ചു.

Leave a Comment

*
*