Latest News
|^| Home -> International -> മെക്സിക്കന്‍ സഭയുടെ സമാധാനയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

മെക്സിക്കന്‍ സഭയുടെ സമാധാനയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

Sathyadeepam

മെക്സിക്കോയിലെ ക്യൂര്‍ണവക്കാ രൂപത സംഘടിപ്പിച്ച അഞ്ചാമതു സമാധാനനടത്തത്തില്‍ നാല്‍പതിനായിരം പേര്‍ പങ്കെടുത്തു. രാജ്യത്തെ പ്രധാന കുറ്റവാളിസംഘങ്ങളുണ്ടാക്കുന്ന അക്രമപരമ്പരകള്‍ അവസാനിപ്പിക്കുക എന്നതാണ് ഈ സമാധാനയാത്രയുടെ ലക്ഷ്യം. അത്ഭുതമാതാവിന്‍റെ പേരിലുള്ള പള്ളിയില്‍ നിന്നാണു യാത്ര ആരംഭിച്ചത്. യാത്രയുടെ സമാപനത്തില്‍ പരസ്യവേദിയില്‍ ദിവ്യബലിയര്‍പ്പണവും ഉണ്ടായിരുന്നു. അക്രമസംസ്കാരത്തില്‍ ഭയപ്പെടുകയല്ല വേണ്ടതെന്നും പ്രവാചകത്വമുള്ള സഭയാണ് ഇവിടെയാവശ്യമെന്നും രൂപതാദ്ധ്യക്ഷനായ ബിഷപ് റമണ്‍ കാസ്ട്രോ പ്രസ്താവിച്ചു. അക്രമങ്ങളില്‍ നിന്നു പിന്തിരിയണമെന്നും അക്രമങ്ങളിലേര്‍പ്പെടുന്നത് സ്വന്തം കുടുംബങ്ങളെ കൂടി ബാധിക്കുന്നുണ്ടെന്നതു മറന്നു പോകരുതെന്നും കുറ്റവാളിസംഘങ്ങളോട് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങള്‍ കൂടുതല്‍ അക്രമങ്ങളെ ജനിപ്പിക്കുന്നു. മയക്കുമരുന്നുവിതരണത്തിനും കള്ളപ്പണമിടപാടുകള്‍ക്കും ആയുധവ്യാപാരത്തിനുമായി നിങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ സമൂഹത്തിനു മാത്രമല്ല സ്വന്തം മക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ദ്രോഹകരമായി മാറുന്നുണ്ട് -ബിഷപ് വിശദീകരിച്ചു.

Leave a Comment

*
*