ആറു പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, മെക്സിക്കന്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥന നേര്‍ന്നു

മെക്സിക്കോയില്‍ പത്രപ്രവര്‍ത്തനത്തിനിടെ ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം ആറ്. ഈ സാഹചര്യത്തില്‍ മെക്സിക്കോയിലെങ്ങുമുള്ള പത്രപ്രവര്‍ത്തകരോടു കത്തോലിക്കാ മെത്രാന്‍ സംഘം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള അവരുടെ പരിശ്രമങ്ങള്‍ക്കു പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പത്രപ്രവര്‍ത്തക സമൂഹത്തിനായി തങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തു. 2000-നു ശേഷം 105 പത്രപ്രവര്‍ത്തകരാണ് മെക്സിക്കോയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. ലോകത്തില്‍ പത്രപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും അപകടസാദ്ധ്യതയുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്നു മെക്സിക്കോ. സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയാണു ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങള്‍. ഇറാഖ് നാലാം സ്ഥാനത്താണ്. മയക്കുമരുന്നു കടത്തും മാഫിയാ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നവരാണ് കൊല്ലപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org