കുടിയേറ്റക്കാരുടെ മരണങ്ങള്‍ അതീവ ദുഃഖകരമെന്നു മെത്രാന്മാര്‍

കുടിയേറ്റക്കാരുടെ മരണങ്ങള്‍ അതീവ ദുഃഖകരമെന്നു മെത്രാന്മാര്‍

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്കു കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ മരണമടയുന്നതില്‍ അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിലുള്ള കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും അവര്‍ക്കു പുതിയ രാജ്യത്തില്‍ ജീവിതം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള സഹായങ്ങളൊരുക്കാനും ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നു മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു. മികച്ച ഭാവി തേടി പലായനം ചെയ്യുന്ന മനുഷ്യര്‍ മരിച്ചു വീഴുന്നത് സങ്കടകരമാണെന്ന് അവര്‍ പറഞ്ഞു. 2015 മുതല്‍ 2018 വരെയുളള കാലയളവില്‍ മെക്സിക്കോ വഴി അമേരിക്കയിലേയ്ക്കുള്ള യാത്രയില്‍ മരിച്ചത് 4000 മനുഷ്യരാണ്. കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് തങ്ങള്‍ തുടരുമെന്ന് മെത്രാന്മാര്‍ പറഞ്ഞു. മെക്സിക്കന്‍ രൂപതയായ മാറ്റമോറോസില്‍ നടന്ന യോഗത്തില്‍ അമേരിക്കന്‍ രൂപതകളുടെ മെത്രാന്മാരും പങ്കെടുത്തു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരോടു മനുഷ്യത്വപൂര്‍വകമായി പെരുമാറണമെന്ന് അമേരിക്കയിലെ കത്തോലിക്കാസഭ ട്രംപ് ഭരണകൂടത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org