കൊച്ചുപാപ്പായുടെ ചിത്രം തരംഗമായി, കഥയും പ്രചോദനാത്മകം

കൊച്ചുപാപ്പായുടെ ചിത്രം തരംഗമായി, കഥയും പ്രചോദനാത്മകം

ഫാത്തിമായില്‍ പ. മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ ജനക്കൂട്ടത്തില്‍ മാര്‍പാപ്പയുടെ വേഷം ധരിച്ച കൊച്ചുകുഞ്ഞിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിതമായി. അതിനു ശേഷമാണ് കുഞ്ഞിന്‍റെ അമ്മ ആ സന്ദര്‍ശനത്തിനും വേഷത്തിനും പിന്നിലെ കഥ ലോകത്തോടു വെളിപ്പെടുത്തിയത്. അതോടെ ആ കഥയുള്‍പ്പെടെ ചിത്രങ്ങള്‍ വീണ്ടും വാര്‍ത്താലോകത്തു പ്രചരിച്ചു.

ദിയേഗോ ഗ്വിരേരാ എന്നു പേരുളള കുഞ്ഞ് മാസം തികയാതെ പ്രസവിച്ച കുഞ്ഞാണ്. തുടര്‍ന്ന് സങ്കീര്‍ണമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോയി. ശ്വാസതടസ്സം മാറാതിരുന്നതിനെ തുടര്‍ന്ന് 76 ദിവസം ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ പല പ്രാവശ്യം പുറത്തു കടത്തിയെങ്കിലും ഗുരുതരാവസ്ഥ മടങ്ങിയെത്തിയതിനെ തുടര്‍ന്നു വീണ്ടും ഐസിയുവില്‍ ആക്കുകയായിരുന്നു. ഒടുവില്‍ അമ്മയും കുടുംബവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. ഇനി ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ ഇടവരാതെയിരുന്നാല്‍ പാപ്പാ ഫാത്തിമാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ തങ്ങള്‍ കുഞ്ഞിനെയും കൂട്ടി വരാമെന്ന വാഗ്ദാനവും അമ്മ നല്‍കി. അങ്ങനെയാണ് കുഞ്ഞും കുടുംബവും ഫാത്തിമായിലെത്തിയത്. സന്ദര്‍ശനം തീരുമാനിച്ചപ്പോള്‍ കുഞ്ഞിന്‍റെ അമ്മാമ്മയാണ് അതിനായി ഒരു പ്രത്യേക വസ്ത്രം തുന്നിയാലോ എന്ന ചിന്ത പങ്കുവച്ചത്. അവര്‍ തന്നെ പാപ്പയുടെ വേഷം കുഞ്ഞിനായി തയ്യാറാക്കുകയും ചെയ്തു. കുഞ്ഞിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും തരണം ചെയ്തിട്ടില്ലെന്നും ഏതവസ്ഥയിലും കരുതല്‍ നല്‍കാന്‍ താനും കുടുംബവും സദാ സജ്ജമായി കഴിയുകയാണെന്നും കുഞ്ഞിന്‍റെ അമ്മ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org