മിസിസാഗ രൂപത ഉദ്ഘാടനവും മാര്‍ ജോസ് കല്ലുവേലിലിന്‍റെ സ്ഥാനാരോഹണവും

മിസിസാഗ രൂപത ഉദ്ഘാടനവും മാര്‍ ജോസ് കല്ലുവേലിലിന്‍റെ സ്ഥാനാരോഹണവും

ഭാരതത്തിനു പുറത്ത് സീറോ-മലബാര്‍ സഭയുടെ നാലാമത്തെ രൂപതയായ കാനഡയിലെ മിസിസാഗോ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്‍റെ സ്ഥാനാരോഹണവും സെന്‍റ് അല്‍ഫോന്‍സാ കത്തീദ്രലില്‍ നടന്നു. കാനഡയിലെ സീറോ-മലബാര്‍ വിശ്വാസികള്‍ക്കായി 2015-ല്‍ സ്ഥാപിക്കപ്പെട്ട സീറോ-മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് രൂപതയായി ഉയര്‍ത്തപ്പെട്ടതിന്‍റെ ഉദ്ഘാടനമാണ് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത്. കാനഡയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലൂയിജി ബൊണാസി, ടൊറന്‍റോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ തോമസ് കോളിന്‍സ്, കാനഡ ബിഷപ്സ് കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് റിച്ചാര്‍ഡ്. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കല്‍ദായ ബിഷപ് ബവായ് സോറോ, കിങ്സ്റ്റണ്‍ ആര്‍ച്ചുബിഷപ് മിഷേല്‍, എഡ്മിന്‍റനിലെ യുക്രേനിയന്‍ ബിഷപ് ഡേവിഡ് മോട്ടിയക് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാനഡയില്‍ ആത്മീയ ഉണര്‍വ്വു നല്‍കാനുള്ള ദൗത്യമാണ് രൂപതയിലൂടെ ലഭിച്ചിരിക്കുന്നതെന്നും സുവിശേഷവത്കരണം ഉറപ്പാക്കുന്നതിനു വിശ്വാസികളെല്ലാവരും മിഷനറികളായി മാറണമെന്നും മാര്‍ കല്ലുവേലില്‍ പറഞ്ഞു. വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജേക്കബ് എടക്കളത്തൂര്‍, ഫാ. ഡാരിസ് മൂലയില്‍, എബി അലറിക്, ഡോ. സാബു ജോര്‍ജ്, സോണി കായാനിയില്‍, ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org