മിസോറാമില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആഹ്വാനം

കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ള മിസോറാമിലെ യംഗ് മിസോ അസോസിയേഷന്‍ എന്ന സംഘടന രംഗത്തു വന്നിരിക്കുന്നു. സംസ്ഥാനത്ത് തദ്ദേശീയരായ ആദിവാസി ജനസമൂ ഹങ്ങളെ പിന്തള്ളി പുറമെനിന്ന് ആദിവാസികളല്ലാത്ത കുടിയേറ്റക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്ന് യംഗ് മിസോ അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നത്.

ആയിരക്കണക്കിനു കുടിയേറ്റക്കാരായ തൊഴിലാളികളും മറ്റും സംസ്ഥാനത്തെ 'ശൂന്യത' നികത്തുമ്പോള്‍ തദ്ദേശീയരായ അമ്മമാരിലൂടെ ശിശുജനന നിരക്കിലുള്ള വര്‍ദ്ധന അനിവാര്യമായിരിക്കുകയാണെന്ന്, യംഗ് മിസോ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 2011 ലെ സെന്‍സസ് പ്രകാരം മിസോറാമിലെ ജനനനിരക്ക് ദേശീയ ശരാശരിയായ 2.37 ശതമാനത്തിനും താഴെ 1.6 ശതമാനമാണ്. മിസോറാമിലും കത്തോലിക്കാ സഭയും ജനസംഖ്യാ വിഷയത്തില്‍ സംസ്ഥാനം പിന്നോക്കാവസ്ഥയിലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org