മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളായി

കേരളത്തിലെ ലത്തീന്‍ സഭ ഒക്ടോബറില്‍ വല്ലാര്‍പാടത്തു വച്ചു നടത്തുന്ന മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വെന്‍ഷന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സഭയിലെ 12 രൂപതകളില്‍ നിന്നായി 150 പേരെ ഉള്‍പ്പെടുത്തി 13 കമ്മിറ്റികള്‍ രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പിലുമാണ്. 12 രൂപതകളിലെയും വികാരി ജനറള്‍മാര്‍ വിവിധ കമ്മിറ്റി ചെയര്‍മാന്മാരായിരിക്കും. കെആര്‍എല്‍സിസിസി ഭാരവാഹികള്‍ വൈസ് ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കും. 12 രൂപതകളിലെയും മെത്രാന്മാര്‍ രക്ഷാധികാരികളായിരിക്കും. ഉപദേശകസമിതിയില്‍ സമുദായത്തിലെ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തും.
ഇതു സംബന്ധിച്ച് ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ നടന്ന യോഗത്തില്‍ വിവിധ രൂപതകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ബിഷപ് പൊന്നുമുത്തന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താ ന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍ ഫാ. ഗ്രിഗറി ആല്‍ബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org