മിഷന്‍ ലീഗ്:  താമരശേരി രൂപതാ ഭാരവാഹികള്‍

മിഷന്‍ ലീഗ്: താമരശേരി രൂപതാ ഭാരവാഹികള്‍

കോഴിക്കോട്: ചെറുപുഷ്പ മിഷന്‍ ലീഗ് താമരശേരി രൂപതാ സമിതിയുടെ പുതിയ ഭാരവാഹികളെ മേരിക്കുന്ന് പിഎംഒസിയില്‍ ചേര്‍ന്ന രൂപതാ മാനേജ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ജോയി പുതിയാപറമ്പില്‍ പ്രസിഡന്‍റും സിനോ തോമസ് കറുകപ്പള്ളില്‍ സെക്രട്ടറിയും ജിനോ തറപ്പുതൊട്ടി ജനറല്‍ ഓര്‍ഗനൈസറായും തെരഞ്ഞെടുക്കപ്പെട്ടു.

ജൂനിയര്‍ വിഭാഗത്തില്‍ നോയല്‍ ബെന്നി ഏറത്ത് പ്രസിഡന്‍റായും ഹെയിന്‍ ജോര്‍ജ് ഞാവക്കാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ലിന്‍റാ ബാബു വള്ളിയാംപോയ്കയില്‍ (വൈസ്. പ്ര സിഡന്‍റ്), ജോസ്മിന്‍ ജോസ് ഇളംതുരുത്തി (ജൂനിയര്‍ വൈസ് പ്രസിഡന്‍റ്), മിനി ബെന്നി (ജോ. സെക്രട്ടറി), ആല്‍വിയ മരിയ ജോണ്‍ ഇലവുങ്കല്‍ (ജൂനിയര്‍ ജോ. സെക്രട്ടറി), റീജണല്‍ ഓര്‍ഗനൈസര്‍മാര്‍-ജിറ്റു ജോളി (മലപ്പുറം), ഡാനി വള്ളിയാംപൊയ്കയില്‍ (തിരുവമ്പാടി), കെ.ജെ. അരുണ്‍ (താമരശേരി), അനൂപ് സി. ജോസ് (കൂരാച്ചുണ്ട്), സംസ്ഥാന പ്രതിനിധികള്‍: ജിന്‍റോ തകിടിയേല്‍, എബി പുളിക്കല്‍, ദീപ റെജി. സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടം പ്രിസൈഡിങ് ഓഫീസറായിരുന്നു. മിഷന്‍ ലീഗ് താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, സിസ്റ്റര്‍ ജാന്‍സി മരിയ, ഫ്രാന്‍സിസ് കൊല്ലറേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org