മിഷന്‍ലീഗ് സപ്തതി സമ്മേളനം സമാപിച്ചു

മിഷന്‍ലീഗ് സപ്തതി സമ്മേളനം സമാപിച്ചു

അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയുടെ സപ്തതി സമ്മേളനവും പ്രേഷിതസന്ദേശ റാലിയും നടത്തി. റാലി എളവൂര്‍ സെന്‍റ് റോക്കീസ് കപ്പേളയില്‍ മൂഴിക്കുളം ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പാലാട്ടി ഉദ് ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സപ്തതി സമ്മേളനം ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. മിഷന്‍ ചൈതന്യമുള്ള സാ ക്ഷ്യജീവിതത്തലൂടെ പുതുതലമുറ സഭയ്ക്കും സമൂഹത്തിനും മാതൃകയാകണമെന്നും അപരന്‍റെ നന്മയ്ക്കായി നാം നിര്‍വഹിക്കേണ്ട ദൗത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിലൂടെ പൂര്‍ണത സാദ്ധ്യമാകുമെന്നും സമ്മേളനം ഉദ്ബോധിപ്പിച്ചു. സമ്മേളനത്തില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോജി എം. ജോണ്‍ എംഎല്‍എ അവാര്‍ഡുദാനം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്‍റ് എം.വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് മിഷന്‍ റാണി പ്രകാശനം ചെയ്തു.

ഫാ. തോമസ് നരികുളം, ഫാ. നിധിന്‍ കല്ലടിക്കല്‍ ഫാ. ജോസ് കാരാച്ചിറ, ഡേവീസ് വല്ലൂരാന്‍ ബിനു മാങ്കൂട്ടം, ആന്‍റണി പാലമറ്റം, സി. അംബിക എഫ്സിസി, സി. റിന്‍റ എസ്ഡി, ഷാജി മാലിപ്പാറ, മനോജ് കരുമത്തി, ജോയി പടയാട്ടില്‍, അനോജ് പി.എം., ഡിജോണ്‍ പി. ആന്‍റണി, സിനി ബിജു, ഡിയ ജോസ്, ജോളി പാനികുളം, ദേവസ്സി വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ പുരസ്കാരം ലഭിച്ച ഷാജി മാലിപ്പാറയെയും മികച്ച സംഘാടനത്തിനു ജനറല്‍ കണ്‍വീനര്‍ ആന്‍റണി പാലമറ്റത്തെയും ജസ്റ്റിസ് കുര്യന്‍ ജോസഫ് പൊന്നാട അണിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org